
ബാവലി: ബാവലി ചെക്ക് പോസ്റ്റിൽ ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും മാനന്തവാടി റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ വാഹനപരിശോധനയിൽ കർണ്ണാടക ആർ.ടി.സി ബസിൽ കടത്തുകയായിരുന്ന 15 ഗ്രാം എം.ഡി.എ.എ യും, 15 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. താമരശ്ശേരി കിഴക്കോത്ത് എളേറ്റിൽ തടെങ്ങൽ ഷിഹാബ് (30) ആണ് പിടിയിലായത്.ബാവലി ചെക്ക്‌പോസ്റ്റിലെ എക്‌സൈസ് ഇൻസ്‌പെക്ടർ എൻ.കെ ഷാജി, മാനന്തവാടി റേഞ്ച് ഇൻസ്‌പെക്ടർ പി.ജി രാധാകൃഷ്ണൻ, മാനന്തവാടി റേഞ്ചിലെ പ്രിവന്റീവ് ഓഫീസർമാരായ സജീവൻ തരിപ്പ, ഷാജി, ബാവലി എക്‌സൈസ് ചെക്ക്‌പോസ്റ്റിലെ സി.ഇ.ഒ വിപിൻ, മാനന്തവാടി എക്‌സൈസ് റേഞ്ച് ഓഫീസിലെ സി.ഇ.ഒ മാരായ മഹേഷ്, രാജേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.