കൽപ്പറ്റ: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ വയനാട് ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു. ജില്ലയിലെ 64,953 കുട്ടികൾക്കു തുള്ളിമരുന്ന് നൽകുന്നതിനായി 20 ട്രാൻസിറ്റ് പോയിന്റുകൾ ഉൾപ്പെടെ 217 പോളിയോ ബൂത്തുകളാണ് സജ്ജീകരിച്ചത്. ഒമ്പതു മൊബൈൽ ബൂത്തുകളും ജില്ലയിൽ പ്രവർത്തിച്ചു.അംഗൻവാടികൾ, സ്‌കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങി കുട്ടികൾ എത്താൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും ബൂത്തുകൾ സ്ഥാപിച്ചാണ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ചെയ്തത്. അതിഥി തൊഴിലാളികളുടെ 5 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നതിന് മൊബൈൽ ബൂത്തുകളും പ്രവർത്തിച്ചു.
കൽപ്പറ്റ നഗരസഭാ ചെയർമാൻ കെയംതൊടി മുജീബ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് എൻ.ഐ ഷാജു, ജില്ലാ മെഡിക്കൽ ഓഫിസർ സക്കീന, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി,മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. എ.പി മുസ്തഫ,വാർഡ് കൗൺസിലർ ആർ പുഷ്പ,കൽപ്പറ്റ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാർ മുകുന്ദൻ, എം.സി.എച്ച്. ഓഫീസർ ഇൻ ചാർജ് ജോളി ജെയിംസ്, ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. ഷിജിൻ ജോൺ ആളൂർ, ജില്ലാ മാസ് മീഡിയാ ഓഫിസർ ഹംസ ഇസ്മാലി തുടങ്ങിയവർ സംസാരിച്ചു.