 
കോറോം: തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ കോറോത്ത് 2018ൽ ആരംഭിച്ച തൊണ്ടർനാട് പൊലീസ് സ്‌റ്റേഷൻ കൂടുതൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിലേക്ക് മാറുന്നു. 76 സെന്റ് സ്ഥലത്ത് ഒരു കോടി 34 ലക്ഷം രൂപ ചിലവഴിച്ച് 6150 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിൽ നിർമ്മിച്ച ബഹുനില കെട്ടിടം ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യും. ലൈബ്രറി, ജിം, കമ്മ്യൂണിറ്റി പൊലീസിങ്, വനിത ഹെൽപ് ഡെസ്‌ക്, സീനിയർ സിറ്റിസൺ ഹെൽപ് ഡെസ്‌ക്, പുരുഷവനിത ട്രാൻസ്‌ജെൻഡർ ലോക്ക് അപ്പ് തുടങ്ങിയ സൗകര്യങ്ങൾ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ തന്നെ ഏറ്റവും സൗകര്യമുള്ള പൊലീസ് സ്‌റ്റേഷനുകളിൽ ഒന്നായി തൊണ്ടർനാട് സ്‌റ്റേഷൻ മാറും.