sreemoolam

പൂച്ചാക്കൽ. തൈക്കാട്ടുശേരി ശ്രീമൂലം സിൽവർ ജൂബിലി ഹൈസ്ക്കൂളിന്റെ 11ാമത് വാർഷികവും ശാസ്ത്ര ലാബിന്റെ ഉദ്ഘാടനവും എ .എം ആരിഫ് എം.പി നിർവ്വഹിച്ചു. വിരമിച്ച അദ്ധ്യാപിക ഷൈനി ജോർജ്ജ് ടീച്ചറിന്റെ യാത്രയയപ്പ് ചടങ്ങ് ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു . മാനേജർ ഫാ. പോൾ ചിറ്റിനപ്പിള്ളി തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഡി. വിശ്വംഭരൻ, അംഗം കവിത സജീവൻ ,പി.ടി.എ പ്രസിഡന്റ് ജോയ് കെ.പോൾ , അദ്ധ്യാപക പ്രതിനിധി വിനീത സേവ്യർ, എബിൻ.കെ ആന്റണി തുടങ്ങിയവർ പങ്കെടുത്തു