
ആലപ്പുഴ: മുതുകുളം ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ അനധികൃതമായി നിലം നികത്തുന്നതിനെതിരെ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. ഭരണകക്ഷിയുടേയും, റവന്യൂ അധികാരികളുടേയും അറിവോടെയും സമ്മതത്തോടെയുമാണ് നിലം നികത്തലെന്ന് ബി.ജെ.പി ആരോപിച്ചു. നിലം നികത്തൽ തടയാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ വില്ലേജ് ഓഫീസ് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആമച്ചാലിൽ ഉണ്ണി, ബി.ജെ.പി കാർത്തികപ്പള്ളി മണ്ഡലം സെക്രട്ടറി കെ. ഹരികൃഷ്ണൻ കാവിലേത്ത്,പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി അയ്യപ്പൻ എന്നിവർ അറിയിച്ചു.