ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പിുന്റെ മുഹമ്മ സ്റ്റേഷനിൽ നിന്ന് സർവീസ് നടത്തുന്ന ബോട്ടുകളിൽ കുടിവെള്ള സൗകര്യം ഒരുക്കി സ്രാങ്ക് അസോസിയേഷൻ മാതൃകയായി. മുഹമ്മ സ്റ്റേഷനിലെ മുഹമ്മ- കുമരകം റൂട്ടിലെ ബോട്ടുകളിലും മുഹമ്മയിൽ നിന്നും സർവീസ് നടത്തുന്ന മണിയാപറമ്പ് ബോട്ടിലുമാണ് കുടിവെള്ള സൗകര്യം ഏർപ്പെടുത്തിയത്. സ്രാങ്ക് അസോസിയേഷൻ ജനറൽ സെക്രട്ടറി ആദർശ് കുപ്പപ്പുറം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ്റ് സി.എൻ. ഓമനകുട്ടൻ, ടജോയിന്റ് സെക്രട്ടറി വിനോദ് നടുത്തുരുത്ത്, രക്ഷാധികാരി കെ.എസ്. അനൂപ്, സംസ്ഥാന സമിതി അംഗം സന്തോഷ്‌കുമാർ എന്നിവർ പങ്കെടുത്തു.