ph

കായംകുളം: ദേവികുളങ്ങര ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ വടക്ക് കൊച്ചുമുറി, ചൂളൂർ സ്കൂൾ ,ഒറ്റതെങ്ങിൽ റോഡിന്റെ വശങ്ങളിലും വയലിലും കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി. മാലിന്യം ഓടയിൽ കൂടെ ഒഴുകി വീടുകളുടെ മുൻ വശം വന്ന് നിറയുകയാണ്.രാത്രി കാലങ്ങളിലാണ് വാഹനങ്ങളിൽ മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്. റോഡിൽ വഴി വിളക്ക് ഇല്ലാത്തത് കാരണം മാലിന്യം തള്ളുന്നവരെ പിടികൂടാനും നാട്ടുകാർക്ക് കഴിയുന്നില്ല.