ആലപ്പുഴ : യുക്രെയിനിൽ കുടുങ്ങിയ മലയാളികളെ സുരക്ഷിതമായി നാട്ടിൽ എത്തിക്കുന്നതിന് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ കൂടുതൽ ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങൾ ഉറപ്പു വരുത്തണമെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് ആ ജില്ലാ പ്രസിഡന്റ് നസീം ചെമ്പകപ്പള്ളി ആവശ്യപ്പെട്ടു. പ്രവാസി കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം ജനറൽ ബോഡി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ്‌ ഉണ്ണി കൊല്ലംപറമ്പ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി യു.എം.കബീർ,വഹാബ് പറയന്തറ,കുഞ്ഞുമോൻ തച്ചുതറ,ഇസ്മായിൽ പുറക്കാട്, ദാസപ്പൻ,ഹാഷിം വണ്ടാനം,സീ .എം. റഷീദ്‌ എന്നിവർ സംസാരിച്ചു.