
ആലപ്പുഴ : ഹയർ സെക്കൻഡറി പരീക്ഷ പുനർ മൂല്യനിർണയം മറ്റ് സംസ്ഥാന പരീക്ഷാ ബോർഡുകളുടെയും ദേശീയ പരീക്ഷ ബോർഡിന്റെയും മാതൃകയിൽ പുനഃക്രമീകരിക്കണമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എ.എച്ച്.എസ്.ടി.എ വോയ്സ് എഡിറ്റർ ജോസ് കുര്യൻ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗം ബി.സന്തോഷ് കുമാർ അദ്ധ്യക്ഷതവഹിച്ചു. കെ.എം.ആൻറണി, ബിജി ദാമോദരൻ, എം.എ.സിദ്ദിഖ്, ആർ.സാം, അജു.പി. ബഞ്ചമിൻ, സുനിൽ ജോസഫ്, എസ്തപ്പാൻ പി.എം എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ : ആർ.സാം ( പ്രസിഡന്റ് ), ജെ.രാജേഷ്, കെ.എം.ആന്റണി, അജി എസ്.നായർ, ധന്യ ആർ.കുമാർ ( വൈസ് പ്രസിഡന്റുമാർ), അജു പി.ബഞ്ചമിൻ (ജനറൽ സെക്രട്ടറി ), സുനിൽ ജോസഫ് (ട്രഷറർ).