
ഹരിപ്പാട്: അദ്ധ്യാപകനും, കവിയും, മുതുകുളം പാർവതി അമ്മ ട്രസ്റ്റിന്റെയും, ഗ്രന്ഥശാലയുടെയും സജീവ പ്രവർത്തകനുമായിരുന്ന ആറാട്ടുപുഴ ജനാർദ്ദനന്റെ നിര്യാണത്തിൽ അനുസ്മരണ സമ്മേളനം നടത്തി. കാർത്തികപ്പള്ളി താലൂക്ക് ഗ്രന്ഥശാലാ സംഘം എക്‌സിക്യൂട്ടിവ് കമ്മറ്റിയംഗം കെ.വിജയകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് എൻ.രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. മുതുകുളം പാർവതി അമ്മ ട്രസ്റ്റ് ചെയർമാൻ ചേപ്പാട് ഭാസ്‌ക്കരൻ നായർ മുഖ്യ പ്രഭാഷണം നടത്തി. ദേവദാസ് ചിങ്ങോലി, സാം മുതുകുളം, രവീന്ദ്രൻ ചിറ്റക്കാട്ട്, മുതുകുളം സുനിൽ, എം.ബാബു, സാബു സാം, എം.ഗോപാലകൃഷ്ണൻ, ലത ഗീതാഞ്ജലി, ആർ.മുരളീധരൻ, എസ്.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.ഗ്രന്ഥശാലാ സെക്രട്ടറി എസ്.സൂജൻ സ്വാഗതം പറഞ്ഞു.