കറ്റാനം: ഒരു വർഷത്തിലേറെയായി റോഡിലേക്ക് വീണു കിടക്കുന്ന ടെലിഫോൺ പോസ്റ്റ് യാത്രക്കാർക്ക് ഭീഷണിയാകുന്നു. ഓലകെട്ടിയമ്പലം -ഈരിക്കലേത്ത് ജംഗ്ഷൻ റോഡിൽ ഓലകെട്ടിയമ്പലത്തു നിന്നും 200 മീറ്റർ മാറി സ്വകാര്യ വ്യക്തിയുടെ മതിലിലേക്കാണ് പോസ്റ്റ് വീണു കിടക്കുന്നത്. ബി.എസ്.എൻ.എൽ അധികൃതർ മാറ്റുമെന്ന് കരുതിയാണ് നാട്ടുകാർ മുൻകൈ എടുക്കാതെ പോയത്.റോഡിൽ വലിയ കുഴികൾ രൂപപ്പെട്ട മൂലം ഇരു ചക്ര വാഹന യാത്രക്കാരാണ് അപകടത്തിൽപ്പെടുന്നതിലേറെയും. ഇവിടുത്തെ തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതു കാരണം രാത്രി കാലങ്ങളിലാണ് അപകടം പതിവായിരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.