oly

ആലപ്പുഴ : പുന്നപ്ര സെന്റ് ജോസഫ് ഹൈസ്‌കൂളിൽ ഹോക്കി ക്ലബ് ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്തു. 60 ലധികം വിദ്യാർത്ഥികൾ പരിശീലനത്തിൽ പങ്കെടുക്കും. യോഗ്യരായ പരിശീലകരുടെ സേവനം ജില്ലാ ഹോക്കി അസോസിയേഷൻ ലഭ്യമാക്കും. കേരള ഹോക്കി ട്രഷറർ സി.റ്റി സോജി ഹോക്കി സ്റ്റിക്ക് വിതരണം ചെയ്തു. സ്‌കൂൾ ഹെഡ്മാസ്റ്റർ ഡാനി നെറ്റോ സ്വാഗതം പറഞ്ഞു. നിയർ അസിസ്റ്റന്റ് ആൻസി ടി.അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. ഹോക്കി ആലപ്പി അസോസിയേഷൻ ട്രഷറർ ടി.എ.റൈസൽ , ഹോക്കി ആലപ്പി വൈസ് പ്രസിഡന്റ് നവാസ് ബഷീർ, ആലപ്പി എക്‌സിക്യൂട്ടീവ് മെമ്പർ സൈബി ബേബി, കോച്ച് ഹീരാലാൽ, കായികാദ്ധ്യാപകൻ വി.എ.ടോണി എന്നിവർ സംസാരിച്ചു.