മാന്നാർ: പരുമല ദേവസ്വം ബോർഡ് പമ്പാ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും പരുമല സെന്റ്ഗ്രിഗോറിയോസ് മിഷൻ ആശുപത്രിയുടെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെദേവസ്വം ബോർഡ് പമ്പാ കോളേജിൽ നടക്കും. ജനറൽ മെഡിസിൻ ഡോക്ടറുടെയും കാർഡിയോളജി ഡോക്ടറുടെയും സേവനം ക്യാമ്പിൽ ഉണ്ടാകും. പൊതുജനങ്ങൾക്കും പങ്കെടുക്കാമെന്ന് ദേവസ്വം ബോർഡ്‌ പമ്പാകോളജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സവിത പ്രമോദ് അറിയിച്ചു.