prathinja

മാന്നാർ: യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും ലോകസമാധാനത്തിനും സാഹോദര്യത്തിനുമുള്ള സന്ദേശം നൽകിക്കൊണ്ടും മിലൻ 21, മാന്നാർ ഗ്രന്ഥശാല നേതൃസമിതി, കേരള ശാസ്ത്ര സാഹിത്യപരിഷത്ത് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ സമാധാന ദീപം കൊളുത്തി യുദ്ധവിരുദ്ധപ്രതിജ്ഞഎടുത്തു. യോഗത്തിൽ മിലൻ 21ചെയർമാൻ പി.എ.എ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.ഗ്രന്ഥശാല താലൂക്ക് സെക്രട്ടറി എൽ.പി സത്യ പ്രകാശ്, ആർ.ശങ്കര നാരായണപിള്ളഎം.എ ഷുക്കൂർ, കെ.ബാലസുന്ദരപ്പണിക്കർ, മധു പുഴയോരം, പി.എൻ ശെൽവരാജൻ, സുരേഷ് ചേക്കോട്ട്, പ്രഭാകരൻ തൃപ്പെരുന്തുറ, പി.എ.എ ജബ്ബാർ,പി. ബി.സലാം എന്നിവർ സംസാരിച്ചു. സുലേഖ രാധാകൃഷ്ണൻ യുദ്ധവിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.