
കുട്ടനാട് : കുട്ടനാട്ടിൽ യാത്രാക്ലേശം രൂക്ഷമായിരിക്കെ എടത്വ കെ.എസ്.ആർ.ടി.സി ഡിപ്പോ നിറുത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി ആവശ്യപ്പെട്ടു. ഡിപ്പോ നിറുത്തലാക്കുന്നതിന്റെ ഭാഗമായി വർക്ക് ഷോപ്പ് പ്രവർത്തനം നിലച്ചു. തിരക്കേറിയ തീർത്ഥാടനകേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന എടത്വാ ഡിപ്പോ നവീകരിച്ച് കൂടുതൽ സർവ്വീസുകൾ ആരംഭിക്കുന്നതിനു പകരം യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ അടച്ചു പൂട്ടുന്ന തീരുമാനവുമായി മുന്നോട്ടു പോകുന്ന കെ.എസ്. ആർ.ടി.സി അധികൃതരുടെ നടപടി എന്തുവിലകൊടുത്തും ചെറുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.