
മാവേലിക്കര: മാവേലിക്കര,നൂറനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്ത യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി മരിയാപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മാവേലിക്കര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് അഡ്വ.ഡി.ബാബുപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി നിർവട്ടഹക സമിതി അംഗങ്ങളായ എം.മുരളി, കോശി എം.കോശി, മുൻ എം.എൽ.എ കെ.കെ.ഷാജു, കല്ലുമല രാജൻ, അഡ്വ.കെ.ആർ.മുരളീധരൻ, അഡ്വ.കുഞ്ഞുമോൾ രാജു, ബി.രാജലക്ഷ്മി, അനിവർഗീസ്, നൂറനാട് ബ്ലോക്ക് പ്രസിഡന്റ് ജി.ഹരിപ്രസാദ്, നൈനാൻ.സി.കുറ്റിശേരിൽ, കെ.വി.ശ്രീകുമാർ, കെ.എൽ.മോഹൻലാൽ, ലളിത രവീന്ദ്രനാഥ്, എം.ആർ.രാമചന്ദ്രൻ, രാജൻപൈനുമ്മൂട്, മനോജ്.സി.ശേഖർ, ഗീത രാജൻ തഴക്കര എന്നിവർ സംസാരിച്ചു.