ഹരിപ്പാട്: കാർത്തികപ്പള്ളി വലിയകുളങ്ങര അശ്വതി ഉത്സവവും കെട്ടുകാഴ്ചയുടെയും,ചിങ്ങോലി കാവിൽ പടിക്കൽ ക്ഷേത്രത്തിലെ കുംഭ ഭരണി ഉത്സവവും കെട്ടുകാഴ്ച്ചയുടെയും മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്ക് ഓഫീസിൽ വെച്ച് രമേശ് ചെന്നിത്തല എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകന യോഗം നടന്നു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് ഇത്തവണയും ഉത്സവങ്ങളുടെ സുഗമമായ നടത്തിപ്പിന് ക്രമീകരണം നടത്തിയിട്ടുണ്ട്. ഉത്സവദിനങ്ങളിൽ ക്ഷേത്രങ്ങളിലും പരിസരത്തും കൂടുതൽ പൊലീസിനെ വിന്യസിക്കും.കൂടാതെ ആബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്. കെ.എസ്.ഇ.ബി ,വാട്ടർഅതോറിട്ടി,ഫുഡ് സേഫ്ടി,എക്സൈസ് എന്നീ വകുപ്പുകൾ കാര്യക്ഷമമായി പ്രവർത്തിക്കുവാനുളള നിർദ്ദേശം നൽകിയിട്ടുണ്ട്.യോഗത്തിൽ ജനപ്രതിനിധികൾ,തഹസിൽദാർ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ,ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.