s

ഹരിപ്പാട് : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കുമാരപുരം യൂണിറ്റ് സമ്മേളനം ബ്ലോക്ക് സെക്രട്ടറി ആർ രവീന്ദ്രനാഥൻ നായർ ഉദ്ഘാടനം ചെയ്തു. പി. ബാലചന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. രവീന്ദ്രൻ പിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയനിൽ അംഗത്വമെടുത്തവർക്ക് സ്വീകരണം നൽകി. ക്ഷാമബത്ത, ശമ്പളപരിഷ്കരണ കുടിശ്ശിക എന്നിവ ഉടൻ വിതരണം ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. ഭാരവാഹികളായി പി. ബാലചന്ദ്രൻ പിള്ള (പ്രസിഡന്റ്) പി.പീതാംബരൻ (വൈസ് പ്രസിഡന്റ്), ജി.രവീന്ദ്രൻ പിള്ള (സെക്രട്ടറി), ഒ.അബ്ദുൾ ഹക്കീം (ജോയിന്റ് സെക്രട്ടറി ) കെ. തങ്കപ്പൻ ആചാരി( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു. ആർ ഗോപാലകൃഷ്ണൻ നായർ വരണാധികാരിയായി.