ആലപ്പുഴ: യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'യൂത്ത് ഓൺ സ്ട്രീറ്റ് ' ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച സംസ്ഥാന സെക്രട്ടറി വിഷ്ണു വഞ്ചിമല മുഖ്യപ്രഭാഷണം നടത്തി. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി എസ്. ഹരഗോവിന്ദ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ, യുവമോർച്ച ജില്ലാവൈസ് പ്രസിഡന്റ് ശരത് പ്രകാശ്, സെക്രട്ടറിമാരായ ഉമാപതി രാജൻ ,രാഹുൽ രാധാകൃഷ്ണൻ, ഗായത്രി, ജില്ലാ ട്രഷറർ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു