
ആലപ്പുഴ: നഗരസഭയുടെ വിഷ രഹിത ജൈവ കൃഷി പദ്ധതിയുടെ ഭാഗമായി നഗരസഭയോട് ചേർന്നുള്ള ഒരേക്കർ സ്ഥലത്ത് രണ്ടാം കൃഷി ആരംഭിച്ചു. വിഷു വിപണി ലക്ഷ്യമാക്കിയാണ് കൃഷി.
കണിവെള്ളരിയും പൊട്ട് വെള്ളരിയുമാണ് നട്ടത്. വെണ്ട, കുറ്റിപ്പയർ, വഴുതന, മുളക്, തക്കാളി, എന്നിവ തുടർ ദിവസങ്ങളിൽ നടും. നഗരസഭാദ്ധ്യക്ഷ സൗമ്യരാജിനൊപ്പം, വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ബിന്ദു തോമസ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ആർ.വിനീത, കൗൺസിലർമാരായ കവിത ടീച്ചർ, ആർ.രമേശ്, സതീദേവി, മേരിലീന, ഗോപിക വിജയപ്രസാദ്, ലിന്റഫ്രാൻസിസ്, രാഖി രജികുമാർ, ക്ലാരമ്മ പീറ്റർ, നഗരസഭ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.