ആലപ്പുഴ: സംഘടനാ തിരഞ്ഞെടുപ്പിലൂടെ ഡി.സി.സി പ്രസിഡന്റായി വന്ന എൻ.മോഹൻകുമാർ ജില്ലയിൽ കോൺഗ്രസിന് ശക്തമായ വേരോട്ടമുണ്ടാക്കുകയും യു.ഡി.എഫിന് തിളങ്ങുന്ന വിജയം നൽകുകയും ചെയ്ത നേതാവാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ് അനുസ്മരിച്ചു. എൻ. മോഹൻകുമാർ അനുസ്മരണ ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു ബാബുപ്രസാദ്.

കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, ഡോ.നെടുമുടി ഹരികുമാർ, തോമസ് ജോസഫ്, പി.ജെ.മാത്യു, ടി.സുബ്രഹ്‌മണ്യദാസ്, ജി.സഞ്ജീവ് ഭട്ട്, ടി.വി.രാജൻ, അഡ്വ.ജി.മനോജ്കുമാർ, പി.ബി.വിശ്വേശ്വരപ്പണിക്കർ, അഡ്വ.റീഗോ രാജു, ബഷീർ കോയാപറമ്പിൽ, കെ.നൂറുദ്ദീൻ കോയ, എസ്.മുകുന്ദൻ എന്നിവർ പ്രസംഗിച്ചു.