ആലപ്പുഴ: ദേശീയപാതയിൽ പാതിരാപ്പള്ളിക്ക് സമീപം ലോറിയുടെ ടയർ പൊട്ടി ഗതാഗതം തടസപ്പെട്ടു. ഇന്നലെ പുലർച്ചെയാണ് കൊട്ടാരക്കരയിൽ നിന്നും കളമശ്ശേരിക്ക് തടി കയറ്റി പോവുകയായിരുന്ന ലോറിയുടെ ടയർ പൊട്ടിയത്. ആലപ്പുഴ അഗ്നി രക്ഷസേനാ യൂണിറ്റ് സംഭവ സ്ഥലത്തെത്തി ക്രെയിൻ സഹായത്തോടെ വാഹനം റോഡിൽ നിന്നു മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ ടി.സാബുവിന്റെ നേതൃത്വത്തിൽ ഫയർ ആന്റ് റസ്‌ക്യു ഓഫിസർമാരായ എ.അമർജിത്ത്, എൻ.ആർ.ഷൈജു, ശശി അഭിലാഷ്, പി.രതീഷ്, അഖിലേഷ്, ഷൈൻ കുമാർ എന്നിവരാണ് രക്ഷ പ്രവർത്തനത്തിൽ പങ്കെടുത്തത് .