football

തുറവൂർ: തുറവൂർ ശ്രീഗോകുലം സ്‌പോർട് അരീനയിൽ പ്രൊഫഷണൽ ഫുട്ബാൾ പരിശീലനം ഇന്ന് ആരംഭിക്കും. വൈകിട്ട് 4.30ന് നടക്കുന്ന ചടങ്ങിൽ മുൻ ഫിഫ റഫറിയും ഗോകുലം ഫുട്ബാൾ അക്കാദമി ഡയറക്ടറുമായ മൈക്കിൾ ആൻഡ്രൂസ് ഉദ്ഘാടനം ചെയ്യും. അന്തർദേശീയ നിലവാരമുള്ള നാച്ചുറൽ ഗ്രാസ് ഗ്രൗണ്ടാണ് ഇവിടുത്തെ പ്രത്യേകത. അണ്ടർ 18,16,14,12 എന്നീ കാറ്റഗറിയിലാണ് പരിശീലനം നൽകുന്നത്. ഫോൺ: 9188260700.