
തുറവൂർ: കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള റോഡ് കണക്ടിവിറ്റി മാപ്പ് തയ്യാറാക്കൽ പദ്ധതിയുടെ നിർവഹണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ ആസ്തികൾ ഡിജിറ്റലൈസിംഗ് ചെയ്യുന്നതിനായി ആൻഡ്രോയ്ഡ് ഫോണും ടൂവീലറുമുള്ള സിവിൽ എൻജിനീയറിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ ബി.ടെക് വിദ്യാഭ്യാസ യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മാർച്ച് 7.