
ആലപ്പുഴ :വർക്കിംഗ് ജേർണലിസ്റ്റ് ഒഫ് ഇന്ത്യ ജില്ലാ കമ്മിറ്റി രൂപീകരണ യോഗവും ഐ.ഡി കാർഡ് വിതരണവും നടത്തി. ബി.എം.എസ് ജില്ലാ കമ്മിറ്റി ഓഫീസിൽ കൂടിയ യോഗം സംസ്ഥാന പ്രസിഡന്റ് ഷിജു തറയിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ജിബി റോക്കി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് എം. സന്തോഷ് കുമാർ ,കമ്മറ്റി അംഗങ്ങളായ ബിനീഷ് തകഴി ,ജോജി മോൻ തുടങ്ങിയവർ സംസാരിച്ചു.ജില്ല പ്രസിഡന്റ് മനോജ് ചേർത്തല, വൈസ് പ്രസിഡന്റുമാരായി ഹരിനാരായണൻ, മുഹമ്മദ് സാലി, ജനറൽ സെക്രട്ടറിയായി ജി.അനിൽകുമാർ, ട്രെഷറർ റോഹിൻ ഗോപാൽ, സെക്രട്ടറിമാരായി അരുൺ തുറവൂർ, കെ.എസ്.നായർ എന്നിവരെയും കമ്മറ്റി അംഗങ്ങളായി വിശ്വ വിജയപാൽ, വേലായുധ പണിക്കർ ,പി.അനന്തു ,എസ്.അക്ഷയ് എന്നിവരെയും തിരഞ്ഞെടുത്തു.