koduppunna

കുട്ടനാട്: കൊടുപ്പുന്ന ശ്രീനാരായണ പ്രാർത്ഥനാ സമി​തി പ്രാർത്ഥനാ മന്ദിരത്തിന്റെ ഉദ്ഘാടനം എസ്. എൻ. ഡി. പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ ജോയിന്റ് കൺവീനർ എ. ജി സുഭാഷ് നിർവഹിച്ചു. ശ്രീനാരായണ പ്രാർത്ഥനാ സമി​തി പ്രസിഡന്റ് ശശിധര പണിക്കർ അദ്ധ്യക്ഷതവഹിച്ചു.പഞ്ചായത്ത് മെമ്പർ ദീപാ ഗോപകുമാർ,സമതി വൈസ് പ്രസിഡന്റ് ഭാസുരൻ എന്നിവർ സംസാരി​ച്ചു. സെക്രട്ടറി ഭാസി പുല്ലങ്കളം സ്വാഗതം പറഞ്ഞു.