photo


ചേർത്തല: തീരജനതയുടെ തീരാദുരിതം അകറ്റുന്ന ഹൈക്കോടതി വിധി നടപ്പിലാക്കാൻ സർക്കാരുകളും ഉദ്യോഗസ്ഥരും പ്രത്യേക താത്പര്യം കാണിക്കണമെന്ന് ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ അഡ്വ. എ.ജയശങ്കർ അഭിപ്രായപ്പെട്ടു. കൃപാസന ത്തിന്റെയും കേരള സ്വതന്ത്റമത്സ്യത്തൊഴിലാളി ഫെഡറേഷന്റെയും നേതൃത്വത്തിൽ അർത്തുങ്കലിൽ തുടങ്ങിയ സെന്റർ ഫോർ കോസ്​റ്റൽ പ്രൊട്ടക്ഷൻ ആൻഡ് ഡവലപ്പമെന്റ് സ്​റ്റഡീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആഗോള താപനം ഉൾപ്പെടെയുള്ള ഗുരുതര പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്നത് തീരവും തീരദേശവാസികളുമാണ്. ഈ സാഹചര്യത്തിൽ തീരം പ്രത്യേകം സംരക്ഷിക്കപ്പെടണമെന്നും ഈ വിധി തീരത്തിന് ചരിത്ര വിജയമാണെന്നും ജയശങ്കർ പറഞ്ഞു. തീരസംരക്ഷണ പഠന കേന്ദ്രത്തിന്റെ ആശിർവാദം ആലപ്പുഴ രൂപതാ ബിഷപ്പ് ജെയിംസ് റാഫേൽ ആനാപറമ്പിൽ നിർവഹിച്ചു.
ആലപ്പുഴ രൂപതാ വികാരി ജനറാൾ മോൺ. ജോയി പുത്തൻവീട്ടിൽ, കൃപാസനം കോസ്​റ്റൽ മിഷൻ ഡയറക്ടർ ഫാ. വി.പി. ജോസഫ് വലിയവീട്ടിൽ, അർത്തുങ്കൽ ബസിലിക്ക റെക്ടർ ഫാ. സ്​റ്റീഫൻ ജെ. പുന്നയ്ക്കൽ, കേരള സ്വതന്ത്റ മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്‌സൺ പൊള്ളയിൽ, ഫാ. ജോൺസൺ പുത്തൻവീട്ടിൽ, രാജു ആശ്രയം, ആന്റണി കുരിശിങ്കൽ, എഡ് വേർഡ് തുറവൂർ എന്നിവർ സംസാരിച്ചു.