മാവേലിക്കര: മറ്റം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിചിന്തന ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ സൈക്കിൾ റാലി നടത്തി. പി.ടി.എ പ്രസിഡന്റും മുൻ നഗരസഭാദ്ധ്യക്ഷനുമായ അഡ്വ.കെ.ആർ.മുരളീധരൻ റാലി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സൂസൻ സാമുവലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി വർഗീസ് പോത്തൻ, അദ്ധ്യാപിക ഷൈനി തോമസ്, സ്കൗട്ട് മാസ്റ്റർ ജി.പ്രശാന്ത്, ഗൈഡ്സ് മിസ്ട്രസ് അനിതാ വി.ലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.