ചേർത്തല : താലൂക്കിലെ വിവിധപ്രദേശങ്ങളിൽ രാത്രിയുടെ മറവിൽ നടക്കുന്ന അനധികൃത നിലംനികത്തലുകൾക്കെതിരെ നടപടിയെടുക്കണമെന്ന് എ.ഐ.വൈ.എഫ് ചേർത്തല സൗത്ത് മണ്ഡലം കമ്മ​റ്റി ആവശ്യപ്പെട്ടു. ഒ​റ്റ രാതഴ്രി കൊണ്ട് യന്ത്റസഹായത്തോടെ പലപ്പോഴും ക്വട്ടേഷൻ സംഘാംഗങ്ങളുടെ കാവലോടെയുമാണ് ഇത്തരത്തിൽ നികത്തലുകൾ നടത്തുന്നത്.അതിനാൽ പൊതുജനങ്ങൾക്ക് ഭയം മൂലം ഇടപെടാനാവാത്ത സ്ഥിതിയുണ്ട്.റവന്യു അധികൃതർ അറിഞ്ഞെത്തുമ്പോഴേക്കും പൂർണമായും പുരയിടമായ അവസ്ഥയിലാകും.ഇത്തത്തിലുള്ള നിയമലംഘനങ്ങൾ തടയുന്നതിനായി റവന്യു-പാെലീസ് വകുപ്പുകളുടെ സംയോജിത പ്രവർത്തനം ഉറപ്പാക്കണമെന്നും രാത്രികാല സ്‌ക്വാഡുകൾ രൂപീകരിക്കണമെന്നും പരാതികൾ അറിയിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുകൾ സജ്ജമാക്കണമെന്നും എ.ഐ.വൈ.എഫ് മണ്ഡലം പ്റസിഡന്റ് ബ്രൈ​റ്റ് എസ്.പ്രസാദും സെക്രട്ടറി സാംജു സന്തോഷും ആവശ്യപ്പെട്ടു.