
ചേർത്തല: കളവംകോടം ശക്തീശ്വര ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. 8ന് കാർത്തിക മഹോത്സവത്തോടെ ഉത്സവം സമാപിക്കും. ക്ഷേത്രം തന്ത്രി ഏരമല്ലൂർ ഉഷേന്ദ്രൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. ഇന്ന് രാവിലെ 8.30നും വൈകിട്ട് 5.30നും ശ്രീബലി, 10ന് ചതയദിന പ്രാർത്ഥന, വൈകിട്ട് 7.15ന് ആത്മീയ പ്രഭാഷണം, രാത്രി 8ന് വേണുനാദം. 3ന് വൈകിട്ട് ആത്മീയ പ്രഭാഷണം, രാത്രി 8ന് സംഗീതസദസ്. 4ന് വൈകിട്ട് 7.30ന് ആത്മീയ പ്രഭാഷണം, രാത്രി 8.30ന് നാടകം, തുടർന്ന് ദേശതാലപ്പൊലിവരവ്. 5ന് വൈകിട്ട് 7.30ന് കഥാപ്രസംഗം,തുടർന്ന് ദേശതാലപ്പൊലി വരവ്. 6ന് രാവിലെ 10ന് ഉത്സവബലി,12ന് ഉത്സവബലി ദർശനം,വൈകിട്ട് 7.30ന് നൃത്താഞ്ജലി. 7ന് വൈകിട്ട് 5.30ന് ശ്രീബലി, 7ന് പട്ടുംതാലിയും ചാർത്തൽ,തുടർന്ന് തിരിപിടുത്തം, 7.15ന് പാഠകം,രാത്രി 9ന് തിരുമുടിയാട്ടം,12ന് പള്ളിവേട്ട.8ന് കാർത്തിക ഉത്സവം, രാവിലെ 11ന് ആനഉൗട്ട്,വൈകിട്ട് 5ന് കാഴ്ചശ്രീബലി, കുടമാറ്റം, രാത്രി 10ന് പാലാ കമ്മ്യുണിക്കേഷൻസിന്റെ ഗാനമേള തുടർന്ന് ആറാട്ട് പുറപ്പാട്, പുലർച്ചെ 1.30ന് നാടകം, 4ന് ആറാട്ട് വരവ്,ഏതിരേൽപ്പ്, വലിയകാണിക്ക.