koy

കുട്ടനാട്: കളക്ടറേറ്റിൽ യന്ത്രഉടമകളുമായി നടന്ന യോഗത്തിൽ കൊയ്ത്ത് യന്ത്രങ്ങൾക്ക് അമിതമായ വാടക നിശ്ചയിക്കുകയും യോഗത്തിൽ പങ്കെടുത്തവരുടെ മാത്രം യന്ത്രങ്ങളേ ഉപയോഗിക്കാവൂയെന്ന വ്യവസ്ഥ ജില്ലാ ഭരണകൂടത്തിന്റെ നടപടിജനാധിപത്യവിരുദ്ധവും കർഷകദ്രോഹവുമാണന്ന് ഡി.സി.സി ജനറൽ സെക്രട്ടറി കെ.ഗോപകുമാർ പറഞ്ഞു .ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ തയ്യാറാകുമെന്ന് അദ്ദേഹം പറഞ്ഞു