ആലപ്പുഴ: വിദ്യാർത്ഥികളുടെ പരാധിയെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഇന്നലെ ജില്ലയിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് "ഓപ്പറേഷൻ ശുഭയാത്ര" എന്ന പേരിൽ പരിശോധന നടത്തി. ആർ.ടി.ഒ ജി.എസ്. സജി പ്രസാദിന്റെ നിർദേശത്തെ തുടർന്ന് അഞ്ചു താലൂക്കുകളിലും ജോയിന്റ് ആർ.ടി.ഒമാരും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റും സംയുക്തമായി നടത്തിയ പരിശോധനയിൽ 11 സ്വകാര്യ ബസുകൾക്ക് എതിരെ കേസെടുത്തു. ഇവരിൽ നിന്ന് പിഴയായി 80,000രൂപ ഈടാക്കി. സ്കൂളുകളുടെ സമീപത്ത് കൂടി സർവീസ് നടത്തുന്ന സ്വകാര്യ ബസുകളാണ് പരിശോധിച്ചത്. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് ആർ.ടി.ഒ ജി.എസ്. സജിപ്രസാദ് അറിയിച്ചു.