fire

ആലപ്പുഴ: ദേശീയപാതയിൽ ആറാട്ടുവഴിക്ക് സമീപം ലിബിൻ മോട്ടോഴ്സ് എന്ന കാർ വർക്ക്ഷോപ്പിന് തീപിടിച്ചു. ഇന്നലെ പുലർച്ചെ 2.20നായിരുന്നു അപകടം. അഗ്നിബാധയുടെ കാരണം വ്യക്തമല്ല. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വർക്ക്ഷോപ്പിന് സമീപമാണ് കെട്ടിടത്തിന്റെ ഉടമസ്ഥരായ വൃദ്ധ ദമ്പതികൾ താമസിച്ചിരുന്നത്. അഗ്‌നിരക്ഷ സേനയുടെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് പ്രദേശത്തെ നിരവധി വ്യാപാര സ്ഥാപനങ്ങളെ അഗ്നിബാധയിൽ നിന്ന് രക്ഷിക്കാനായത്. അസി. സ്റ്റേഷൻ ഓഫിസർമാരായ വാലന്റെയിൻ, ജയസിംഹൻ എന്നിവരുടെ നേതൃത്യത്തിൽ ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർമാരായ എ.ആർ.രാജേഷ്, ആർ.ഡി.സനൽകുമാർ, ടി.ജെ. ജിജോ, ജോബിൻ വർഗ്ഗീസ്, കെ.ബി.ഹാഷിം, എ.ജെ.ബഞ്ചമിൻ, പി.എഫ്.ലോറൻസ്, സി.കെ.സജേഷ്, വി.പ്രശാന്ത്, ടി.ഉദയകുമാർ, എം.പി.പ്രമോദ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.