
ഹരിപ്പാട്: കോൺഗ്രസ് (ഐ) ഹരിപ്പാട് നിയോജകമണ്ഡലം നേതൃയോഗം ഹരിപ്പാട് കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തി. യോഗം എം.എൽ.എ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.ആർ.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. മരിയാപുരം ശ്രീകുമാർ, അഡ്വ.ബി.ബാബുപ്രസാദ്, എ.കെ.രാജൻ, എസ്.വിനോദ് കുമാർ, എം.കെ.വിജയൻ, കെ.എം.രാജു, ജോൺ തോമസ്, എസ്. ദീപു, ശ്രീദേവി രാജൻ, മുഞ്ഞനാട്ട് രാമചന്ദ്രൻ, അഡ്വ. വി. ഷുക്കൂർ, അഡ്വ. എം.ബി.സജി,ഡി.കാശിനാഥൻ, വിഷ്ണു.ആർ.ഹരിപ്പാട് എന്നിവർ സംസാരിച്ചു.