
ആലപ്പുഴ: കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷൻ ആലപ്പുഴ യൂണിറ്റ് പ്രസിഡന്റായി ബേബി പാറക്കാടനെയും സെക്രട്ടറിയായി വി.രാധാകൃഷ്ണനെയും ട്രഷററായി എം.പി.പ്രസന്നനെയും തിരഞ്ഞെടുത്തു. എ.ബഷീർകുട്ടി ,കെ.ജെ.ആൻറണി (വൈസ് പ്രസിഡന്റുമാർ) ,കെ.എം.സിദ്ധാർഥൻ,എസ്.പ്രംകുമാർ ( ജോയിന്റ് സെക്രട്ടറിമാർ), എ.പി.ജയപ്രകാശ്,ബി.ഗോപകുമാർ,ടി.സി.ശാന്തിലാൽ(ജില്ലാ കമ്മിറ്റി അംഗങ്ങൾ) , ജി.തങ്കമണി (കേന്ദ്രകമ്മിറ്റി അംഗം) എന്നിവരാണ് മറ്റ് ഭാവാഹികൾ. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ഇ.ബി.വേണുഗോപാൽ നിയന്ത്രിച്ചു. എൻ.വി.തമ്പുരാർ , എം.വാസുദേവൻപിള്ള എന്നിവർ സംസാരിച്ചു.