ആലപ്പുഴ: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഭക്ഷ്യ സുരക്ഷാ ലൈസൻസ്, രജിസ്ട്രേഷൻ മേളകൾ ഇന്നും നാളെയും നടക്കും. ഇന്ന് മാരൻകുളങ്ങര എൻ.എസ്.എസ് ഓഡിറ്റോറിയത്തിലും നാളെ കഞ്ഞിക്കുഴി ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രത്തിലും രാവിലെ പത്തു മുതലാണ് പരിപാടി.

വഴിയോരത്ത് പഴം, പച്ചക്കറി, മത്സ്യം എന്നിവ വിൽക്കുന്നവർ, തട്ടു കടകൾ, കാറ്ററിംഗ്, പാചക തൊഴിലാളികൾ, ഭക്ഷ്യ വിൽപന നടത്തുന്ന കുടുംബശ്രീ യൂണിറ്റുകൾ, വീടുകൾ കേന്ദ്രീകരിച്ച് നടത്തുന്ന ചെറുകിട ഭക്ഷ്യ ബിസിനസുകൾ, പൊടിമില്ലുകൾ, ഭക്ഷണം വിതരണം ചെയ്യുന്ന വാഹനങ്ങൾ, അങ്കണവാടികൾ, കാന്റീൻ, ഹോസ്റ്റൽ മെസ്, ഹോം സ്റ്റേ, ആരാധനാലയങ്ങൾ എന്നിവർ ലൈസൻസ് അല്ലെങ്കിൽ രജിസ്ട്രേഷൻ എടുക്കേണ്ടതാണ്.

ലൈസൻസ്/ രജിസ്‌ട്രേഷൻ ഇല്ലാത്തവർക്ക് നിയമ നടപടികൾ നേരിടേണ്ടിവരും. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസർ അറിയിച്ചു. ഫോൺ: 8943346536