കായംകുളം: ഉദ്ഘാടനം കഴിഞ്ഞിട്ടും കായംകുളത്തെ സസ്യ മാർക്കറ്റ് കെട്ടിടം വ്യാപാരികൾക്ക് തുറന്നു നൽകാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി കായംകുളം വടക്കൻ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുന്നിൽ പച്ചക്കറിക്കച്ചവടം നടത്തി പ്രതിഷേധിച്ചു.ബി.ജെ.പി ദക്ഷിണ മേഖലാ ഉപാദ്ധ്യക്ഷൻ ഡി.അശ്വിനീ ദേവ് ഉദ്ഘാടനം ചെയ്തു. ടൗൺ നോർത്ത് കമ്മറ്റി പ്രസിഡന്റ് ആർ.വിനോദ് അദ്ധ്യക്ഷത വഹിച്ചു.കൃഷ്ണകുമാർ രാംദാസ്,പാറയിൽ രാധാകൃഷ്ണൻ, പാല മുറ്റത്ത് വിജയകുമാർ , മണ്ഡലം ജനറൽ സെക്രട്ടറി ജയപ്രകാശ് ഭക്ത്, ഒ.ബി.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി പുളിയറ വേണുഗോപാൽ, ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.എ.വെങ്കിടേഷ് ,എൻ.ശിവാനന്ദൻ ,അഡ്വ.സജീബ് തവയ്ക്കൽ, മുനി. കൗൺസിലർ രാജശ്രീ കമ്മത്ത് , മണ്ഡലം നേതാക്കളായ ആർ.രാജേഷ് ,ഓമന അനിൽ ,രമണി ദേവരാജൻ ,പി.കെ. സജി നോർത്ത് കമ്മറ്റി ജന.സെക്രട്ടറി എൽ. ജയകുമാർ,സുവർണ കുമാർ, പനയ്ക്കൽ ശ്രീകുമാർ, മഹിളാമോർച്ച പ്രസിഡന്റ് ഷീല പ്രസാദ്, ബിന്ദു സുഭാഷ്, എസ്. കവിത, ലാലി മോഹനൻ, ഷീജ തമ്പി, പി.അജയൻ,ലാൽജി, രതീഷ്, ആർ.രജിത്, സോമരാജൻ, സജൻ, മോഹനൻ എന്നിവർ സംസാരിച്ചു.