പൂച്ചാക്കൽ. മണപ്പുറം മരോട്ടിക്കൽ ധർമ്മദൈവ ക്ഷേത്രത്തിലെ എട്ടാമത് പ്രതിഷ്ഠാ മഹോത്സവം നാളെ തുടങ്ങി 10 ന് സമാപിക്കും. നാളെ രാവിലെ വൈദിക ചടങ്ങുകൾക്ക് ശേഷം അഭിഷേകം, കലശം, തുടർന്ന് ഭസ്മക്കളം. വൈകിട്ട് മരോട്ടിക്കൽ യുവജന സമിതിയുടെ നേതൃത്വത്തിൽ വിശേഷാൽ ദീപക്കാഴ്ച, 8 ന് പൊടിക്കളം,വെളുപ്പിന് കൂട്ടക്കളം. 5 ന് ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം ഭസ്മക്കളം, വിശേഷാൽ ദീപാരാധന, പീഠംവെച്ച് പാട്ട് തുടർന്ന് ഗന്ധർവ്വൻ കളം. 10 ന് രാവിലെ ഗണപതി ഹോമം, ക്ഷേത്ര ചടങ്ങുകൾ, വൈകിട്ട് ദീപാലങ്കാരവും ദീപാരാധനയും 7.30 ന് കലംകരി തുടർന്ന് വടക്കു പുറത്ത് മഹാഗുരുതി. മാത്താനം അശോകൻ തന്ത്രി ക്ഷേത്ര ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. ക്ഷേത്രം ഭാരവാഹികളായ ഷാജി മരോട്ടിക്കൽ, വിശ്വനാഥൻ മണ്ണേഴത്ത്, ജയൻ മരോട്ടിക്കൽ തുടങ്ങിയവർ നേതൃത്വം നൽകും.