ആലപ്പുഴ: കവി മുട്ടത്ത് സുധ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഏഴാമത് സാഹിത്യ പുരസ്ക്കാരത്തിന് ഗണേഷ് പുത്തൂരിന്റെ 'അച്ഛന്റെ അലമാര' എന്ന കവിതാ സമാഹാരം തിര‌ഞ്ഞെടുക്കപ്പെട്ടു. 25000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. 50 വയസിന് താഴെ പ്രായമുള്ളവരുടെ രചനകളാണ് പരിഗണിച്ചത്. ഈ മാസം 27ന് രാവിലെ 10ന് കവി മുട്ടത്ത് സുധയുടെ വസതിയായ ഹരിപ്പാട് മുട്ടം കല്ലിന്റെ കിഴക്കതിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്ക്കാരം സമ്മാനിക്കും. വാർത്താസമ്മേളനത്തിൽ ഫൗണ്ടേഷൻ വർക്കിംഗ് പ്രസിഡന്റ് വി.പി.ജയചന്ദ്രൻ, സെക്രട്ടറി മുട്ടം സി.ആർ.ആചാര്യ എന്നിവർ പങ്കെടുത്തു.