ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യൂണിയൻ വെൺമണി മേഖലാ സംയുക്തയോഗം ഇന്ന് വൈകിട്ട് 3ന് 1556-ാം നമ്പർ കോടുകുളഞ്ഞികരോട് ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും.യൂണിയൻ ചെയർമാൻ അനിൽ അമ്പാടിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം യോഗത്തിന്റെയും യൂണിയന്റെയും വിവിധ ക്ഷേമപദ്ധതികളും സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും. യൂണിയൻ വൈസ് ചെയർമാൻ പി.ആർ.രാഖേഷ്,അഡ്.കമ്മറ്റി അംഗങ്ങളായ കെ.ആർ.മോഹനൻ, എസ്.ദേവരാജൻ, ബി.ജയപ്രകാശ് തൊട്ടാവാടി, സരേഷ് വല്ലന, അനിൽ കണ്ണാടി എന്നിവർ സംസാരിക്കും. കൊഴുവല്ലൂർ, പുന്തല, വെൺമണി, ചെറുവല്ലൂർ, കോടുകുളഞ്ഞികരോട് എന്നീശാഖകളിലെ മുഴുവൻ ഭാരവാഹികളും പോഷക സംഘടനാ ശാഖാ ഭാരവാഹികളും പങ്കെടുക്കും. യൂണിയൻ അഡ്.കമ്മറ്റി അംഗം മോഹനൻ കൊഴുവല്ലൂർ സ്വാഗതവും ശാഖായോഗം വൈസ് പ്രസിഡന്റ് വി.എസ്. സജികുമാർ നന്ദിയും പറയും.