കായംകുളം: കണ്ടല്ലൂർ കൃഷി ഭവൻ പ്രകൃതി കൃഷി പദ്ധതിപ്രകാരം ഉത്പാദിപ്പിച്ച സമ്പുഷ്ടീകരിച്ച ചാണകവളത്തിന്റെ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സുരേഷ് രാമനാമഠം നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സി. സുജി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ സുജിത പദ്ധതി വിശദീകരണം നടത്തി.