ആലപ്പുഴ: ശ്രവണശേഷി കുറഞ്ഞവർക്ക് ശ്രവണസഹായി നൽകുന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിച്ചവർക്കായി നാളെ ചേർത്തല, ആലപ്പുഴ നഗരസഭാ ടൗൺ ഹാളുകളിൽ മെഡിക്കൽ ക്യാമ്പ് നടത്തും. രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെയാണ് സമയം.

അപേക്ഷകർ അതത് സ്ഥലങ്ങളിലെ ക്യാമ്പിൽ പങ്കെടുക്കണം. ഫോൺ: 0477 2253870