 
അമ്പലപ്പുഴ: ദേശീയപാതയിൽ വണ്ടാനത്ത് ടാങ്കർ ലോറി കയറിയിറങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. എടത്വ പഞ്ചായത്ത് രണ്ടാം വാർഡിൽ തായങ്കരി പുത്തൻചിറ വീട്ടിൽ ശശിധരൻ - കുഞ്ഞമ്മ ദമ്പതികളുടെ മകനും ചെത്തുതൊഴിലാളിയുമായ ശ്യാംകുമാർ (41) ആണ് മരിച്ചത് . ഇന്നലെ വൈകിട്ട് 3 ഓടെ വണ്ടാനം പോസ്റ്റ് ഓഫീസിന് സമീപമായിരുന്നു അപകടം. എടത്വയിൽ നിന്ന് ആലപ്പുഴക്കു പോവുകയായിരുന്ന ശ്യാംകുമാറിന്റെ ബൈക്കിന് പിന്നിൽ കായംകുളം എൻ.ടി.പി.സിയിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ശ്യാംകുമാറിന്റെ ശരീരത്തിലൂടെ ടാങ്കർ കയറിയിറങ്ങി. സംഭവസ്ഥലത്തു മരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പുന്നപ്ര പൊലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ :പ്രദീത. മക്കൾ: അശ്വദേവ് ,ആദിദേവ്.