
മാന്നാർ: കുടുംബശ്രീ ജില്ലാ മിഷൻ പദ്ധതിയിൽ മാന്നാർ ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 60തോളം വനിതകൾക്കായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന തയ്യൽ പരിശീലന ക്ലാസിന് തുടക്കമായി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകുമാരി തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, സ്ഥിരം സമിതി അംഗങ്ങളായ സലിം പടിപ്പുരയ്ക്കൽ, ശാലിനി രഘുനാഥ്, വത്സലാ ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ വി.ആർ ശിവപ്രസാദ്, സുജാത മനോഹരൻ, സലീന നൗഷാദ്, സുജിത് ശ്രീരംഗം, മധു പുഴയോരം, ശാന്തിനി ബാലകൃഷ്ണൻ, പുഷ്പലത, ആസൂത്രണസമിതി ഉപാധ്യക്ഷൻ പി.എൻ ശെൽവരാജൻ, ഗീതാ ഹരിദാസ്, സുശീലാ സോമരാജൻ എന്നിവർ സംസാരിച്ചു.