ആലപ്പുഴ: കേന്ദ്ര നാർക്കോട്ടിക് കൺട്രോൾ ബ്യുറോയുടെ ലഹരി വിരുദ്ധ ബോധവത്കരണ തീവ്രയജ്ഞ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഓൺലൈൻ പ്രതിജ്ഞ ഇന്ന് 10 മുതൽ വൈകിട്ട് 5 മണി വരെ നടക്കും. എല്ലാവർക്കും (https://pledge.mygov.in/fightagainstdrugabuse/) എന്ന ലിങ്കിൽ കയറി
പ്രതിജ്ഞ ചെയ്യാം. ലഹരി മരുന്ന് ഉപയോഗത്തിനെതിരെ സ്വയം പോരാളിയാകുവാൻ
ജില്ലാ പൊലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. പ്രതിജ്ഞയ്ക്ക് ശേഷം സാക്ഷ്യപത്രവും, അനുമോദന കുറിപ്പും ഡൗൺലോഡ് ചെയ്തെടുക്കാമെന്ന് ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് അറിയിച്ചു.