അമ്പലപ്പുഴ : മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചു നഷ്ടപ്പെട്ട ബാഗ് ഉടമയ്ക്ക് തിരികെ ലഭിച്ചു. ഭർത്താവിന്റെ പരിശോധനകൾക്കെത്തിയ ചെമ്പുമ്പുറം മണി മന്ദിരത്തിൽ ഓമനയുടെ ബാഗാണ് ഇന്നലെ നഷ്ടപ്പെട്ടത്. ഇവർ ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ വിവരം അറിയിച്ച ശേഷം വീട്ടിലേക്കു മടങ്ങി. പൊലീസ് ആശുപത്രി ജീവനക്കാരെ വിവരം അറിയിച്ചതിനെ തുടർന്നു നടത്തിയ തെരച്ചിലിൽ ഒരു ജീവനക്കാരന് ബാഗ് ലഭിക്കുകയുംറ് പൊലീസിനെ ഏൽപ്പിക്കുകയും ചെയ്തു. പൊലീസ് വിവരം അറിയിച്ചതിനെ തുടർന്ന് ഓമന ആശുപത്രിയിലെത്തി എസ്.ഐ മധുസൂധനൻ, സിവിൽ പൊലീസ് ഓഫീസർ അൻസർ എന്നിവരിൽ നിന്ന് ബാഗ് ഏറ്റുവാങ്ങി. 4 ബാങ്ക് പാസ് ബുക്ക്, എ.ടി.എം കാർഡ്, പാൻ കാർഡ്, ഒ.പി ചീട്ട്, ചികിത്സാ രേഖകൾ എന്നിവ ബാഗിലുണ്ടായിരുന്നു.