ചാരുംമൂട് : ആദിക്കാട്ടുകുളങ്ങര മുസ്ലീം ജമാഅത്ത് മേട്ടുംപുറം മഖാം ഉറൂസിന് ഇന്ന് തുടക്കമാകും. 6 ന് സമാപിക്കും.ഇന്ന് രാവിലെ 7ന് മഖാം സിയാറത്തിനു ശേഷം 7.30 ന് കൊടി ഉയടുപ്പും ദിവർ ജാഥയും നടക്കും. തുടർന്ന് മഖാമിലെ കൂട്ടപ്രാർത്ഥനയ്ക്കു ശേഷം ജമാ അത്ത് പ്രസിഡന്റ് ഹാഷിം ഹബീബ് കൊടിയേറ്റ് കർമ്മം നിർവ്വഹിക്കുന്നതോടെ ഉറുസ് ചടങ്ങുകൾക്ക് തുടക്കമാവും. തുടർന്ന്

മഖാം സിയാറത്തു നേർച്ചകൾ അർപ്പിക്കലും നടക്കും. രാത്രി 8 ന് ഖുത്തുബിയ്യത്ത് റാത്തീബിന് ഹാഷിം മുസലിയാർ നേതൃത്വം നൽകും.ഉറൂസ് ദിനങ്ങളിൽ രാവിലെ 8 ന് മഖാം സിയാറത്തും നേർച്ചകൾ അർപ്പിക്കലും നടക്കും.4 ന് രാവിലെ 8 മുതൽ മജ്ലിസുന്നൂർ .5 ന് രാത്രി 8 ന് മതപ്രഭാഷണം. 6 ന് രാവിലെ 9 ന് ഖത് മുൽ ഖുർആന് അർഷദീൻ മൗലവി നേതൃത്വം നൽകും , 11 ന്ഖത് മുൽ ഖുർആൻ ദുഃആയ്ക്ക് ചീഫ് ഇമാം ഫഹ്റുദീൻ അൽ ഖാസിമി നേതൃത്വം നൽകും. തുടർന്ന് പ്രസിദ്ധമായ അന്നദാന ചടങ്ങ് നടക്കും. രാത്രി 9 ന് ആത്മീയപ്രഭാഷണം ,10 ന് നടക്കുന്ന ദുഃഅ മജ്‌ലിസിന് മുത്തന്നൂർ തങ്ങൾ ശിഹാബുദീൻ അൽ അഹ്ദൽ നേതൃത്വം നൽകും.കൊവിഡ് മാനദണങ്ങൾ പാലിച്ചാണ് ഉറൂസ് ചടങ്ങുകൾ നടക്കുന്നതെന്ന് ജമാഅത്ത് പ്രസിഡന്റ് ഹാഷിം ഹബീബ്, സെക്രട്ടറി യൂസുഫ് റാവുത്തർ, ഖജാൻജി സാബു ഹബീബ്, വൈസ് പ്രസിഡന്റ് അനീഷ് ഉസ്മാൻ, ജോയിന്റ് സെക്രട്ടറി എൻ അനീഷ് എന്നിവർ അറിയിച്ചു.