ആലപ്പുഴ: രാഷ്ട്രീയ ഗോകുൽ മിഷന് കീഴിൽ കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡ് ഓണാട്ടുകര മേഖലയിൽ നടപ്പാക്കി വരുന്ന നാടൻ പശു ഹബിന്റെ രണ്ടാംഘട്ട ഉദ്ഘാടനം നാളെ നടക്കും. കായംകുളം എസ്.എൻ.ഡി.പി ഹാളിൽ രാവിലെ 9.30ന് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർപേഴസൺ പി. ശശികല അദ്ധ്യക്ഷത വഹിക്കും.