ആലപ്പുഴ : വടക്കനാര്യാട് വിരുശ്ശേരിൽ ശ്രീ അർദ്ധനാരീശ്വര ക്ഷേത്രത്തിലെ പുണർതം-പൂയം ആറാട്ട് മഹോത്സവം മാർച്ച് 5 മുതൽ 14 വരെ നടക്കും. 5ന് 8-ാമത് ഗുരുദേവ പ്രതിഷ്ഠാവാർഷികം, വൈകുന്നേരം 6.30ന് പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ്. 6ന് രാവിലെ 8ന് നാരായണീയ പാരായണം, വൈകി​ട്ട് 7ന് നാമസങ്കീർത്തനം. 7ന് രാവിലെ 8ന് ഭാഗവതപാരായണം, വൈകി​ട്ട് 6.30ന് നാമജപം. 8ന് രാവിലെ 8ന് ഭാഗവതപാരായണം, 11 മണിക്ക് ഇളനീരാട്ട്, വൈകി​ട്ട് പ്രഭാഷണം, 7.15ന് സോപാനസംഗീതം, 7.30ന് നൃത്തനൃത്യങ്ങൾ. 9ന് രാവിലെ 8ന് നാരായണീയ പാരായണം, വൈകി​ട്ട് 6.30ന് നാമസങ്കീർത്തനം. 10ന് രാവിലെ 8ന് ഭാഗവതപാരായണം. 11ന് രാവിലെ 8.30ന് ഭാഗവതപാരായണം, വൈകി​ട്ട് 7ന് നാമസങ്കീർത്തനം. 12ന് രാവിലെ 8ന് നാരായണീയപാരായണം, 10ന് വേതാളമൂർത്തിക്ക് മധുവും വറപൊടി നിവേദ്യവും, വൈകി​ട്ട് 6.30ന് നൃത്തനൃത്യങ്ങൾ, തുടർന്ന് അന്നദാനം, വടക്കേ ചേരുവാര ദേശതാലപ്പൊലി, 7ന് നാടൻപാട്ട്, 9ന് നൃത്തനാടകം. 13ന് തേക്കേ ചേരുവാര പുണർതം പള്ളിവേട്ട പകൽപ്പൂര മഹോത്സവം, രാവിലെ 8ന് ശ്രീബലി, വൈകി​ട്ട് 3ന് പകൽപ്പൂരം, കാഴ്ചശ്രീബലി, പാണ്ടിമേളം, 8ന് വെടിക്കെട്ട്, 9ന് നാടകം. 14ന് വടക്കേ ചേരുവാര പൂയം ആറാട്ട് മഹോത്സവം, രാവിലെ 5ന് അകത്തോട്ട് എഴുന്നള്ളിപ്പ്, 9ന് ശ്രീബലി, വൈകി​ട്ട് 4ന് ആറാട്ട് പുറപ്പാട്, കാഴ്ച ശ്രീബലി, രാത്രി 9ന് നാടകം.