ആലപ്പുഴ: പക്കി ജംഗ്ഷനിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്ന ആയുർവേദ പഞ്ചകർമ്മ ആശുപത്രി തിരുവമ്പാടി ജംഗ്ഷനിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. റെയിൽവേ സ്റ്റേഷൻ റോഡിന് വടക്കുഭാഗത്ത് കെട്ടിടത്തിലാണ് ആശുപത്രിയുടെ പ്രവർത്തനം.